വിമാനങ്ങളുടെ ജിപിഎസ് തടസ്സപ്പെടുത്തുന്നത് നിര്‍ത്തണമെന്ന ഇസ്രായേലി ആവശ്യം തള്ളി റഷ്യ

Top News

തെല്‍ അവീവ്: രാജ്യ തലസ്ഥാനമായ തെല്‍ അവീവില്‍ ഇറങ്ങുന്ന വിമാനങ്ങളുടെ ജിപിഎസില്‍ സിറിയയിലെ തങ്ങളുടെ വ്യോമതാവളത്തില്‍ നിന്നുള്ള വൈദ്യുതകാന്തിക ഇടപെടല്‍ പരിഹരിക്കണമെന്ന ഇസ്രായേലിന്‍റെ ആവശ്യം തള്ളി റഷ്യ.ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ഉലച്ചിട്ടുണ്ട്.സിറിയന്‍ തുറമുഖ നഗരമായ ലതാകിയയില്‍ റഷ്യ തമ്ബടിച്ച ഹമീം വ്യോമതാവളത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ ഇസ്രായേല്‍ തലസ്ഥാനത്ത് ഇറങ്ങുന്ന വിമാനങ്ങളുടെ ജിപിഎസ് സംവിധാനത്തില്‍ തടസ്സമുണ്ടാക്കുന്നതായി കാണിച്ച് കാണിച്ച് ഇസ്രായേല്‍ റഷ്യയ്ക്ക് കത്തയച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
‘സ്പൂഫിംഗ്’ എന്ന ഇലക്ട്രോണിക് വാര്‍ഫെയറില്‍നിന്നാണ് ഈ ഇടപെടല്‍. തെറ്റായ സ്ഥലങ്ങളും നിര്‍ദേശങ്ങളും കാണിക്കുന്ന ജിപിഎസ് സംവിധാനങ്ങള്‍ കാരണം പെട്ടെന്നുള്ള മാറ്റങ്ങളോട് പൈലറ്റുമാര്‍ പെട്ടെന്ന് പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന്’ തെല്‍ അവീവ് വിമാനത്താവളത്തിലെ ഒരു എയര്‍ലൈന്‍ കമ്ബനി പൈലറ്റ് പറഞ്ഞതായാണ് റിപ്പോര്‍ട്ട് സിറിയയിലെ റഷ്യന്‍ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ കഴിഞ്ഞ ഒരു മാസമായി അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. പ്രശ്നം പരിഹരിക്കാനുള്ള തെല്‍ അവീവിന്‍റെ ആവശ്യം ശ്രദ്ധിക്കാന്‍ മോസ്കോ ഇപ്പോള്‍ വിസമ്മതിച്ചെങ്കിലും ഹമീം വ്യോമതാവളത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഈ മേഖലയിലെ സൈനികരെ സംരക്ഷിക്കുന്നതിനായി പ്രത്യേകമായി അവിടെ സ്ഥാപിച്ചിട്ടുണ്ടെന്ന് റഷ്യ സമ്മതിച്ചു. 2019ല്‍ സമാനമായ ഒരു സംഭവം നടന്നിരുന്നു, റഷ്യയില്‍ നിന്നുള്ള സമാനമായ ഇടപെടല്‍ ‘കോക്ക്പിറ്റില്‍ നിന്ന് ഒരു വിമാനം പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെയും എയര്‍ ട്രാഫിക് നിയന്ത്രിക്കുന്നതിലും കാര്യമായ സ്വാധീനം ചെലുത്തുന്നു’ എന്ന് ഇസ്രായേലിന്‍റെ സിവില്‍ എയര്‍ അധികൃതര്‍ പരസ്യമായി പരാതിപ്പെട്ടിരുന്നു. അക്കാലത്ത് ഈ അവകാശവാദങ്ങള്‍ വ്യാജ വാര്‍ത്തയാണെന്ന് ചൂണ്ടിക്കാട്ടി റഷ്യ തള്ളിയിരുന്നുവെങ്കിലും പിന്നീട് പ്രശ്നം പരിഹരിച്ചു

Leave a Reply

Your email address will not be published. Required fields are marked *