വിമതനായിട്ടല്ല മത്സരിച്ചത്, വലിയ പിന്തുണ കിട്ടി :തരൂര്‍

Latest News

ന്യൂഡല്‍ഹി : മല്ലികാര്‍ജ്ജുന്‍ ഖാ ര്‍ഗെയുടെ വിജയം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിജയമെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വിജയം നേടുമെന്ന് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാര്‍ട്ടിയിലെ വിമതനായിട്ടല്ല താന്‍ മത്സരിച്ചതെന്നും വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിക്ക് പുതിയ നേതൃത്വത്തെ കിട്ടി. പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കള്‍ ഭൂരിപക്ഷവും ഖാര്‍ഗെക്ക് ഒപ്പമായിരുന്നു. തനിക്ക് ആയിരത്തിലധികം വോട്ടുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, അത് ലഭിച്ചുവെന്നും ശശി തരൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തന്നെ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് പറഞ്ഞ തരൂര്‍, തന്‍റെ പരാതികളെ ക്രിക്കറ്റിനോടാണ് ഉപമിച്ചത്. ടേണുള്ള പിച്ചും ഫീല്‍ഡാണെങ്കിലും ബാറ്റ് ചെയ്യണമെന്നും ബോള്‍ ടാംപറിങ്ങ് പോലുള്ളവ ഇല്ലാതെ നോക്കാനായിരുന്നു ശ്രമമെന്നും തരൂര്‍ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി ഇപ്പോള്‍ ചെയ്യുന്നതിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അത് തുടരണമെന്നാണ് അഭിപ്രായം. ഖാര്‍ഗെ ഉപദേശം ചോദിച്ചാല്‍ താന്‍ പ്രകടനപത്രികയിലൂടെ മുന്നോട്ട് വച്ച കാര്യങ്ങള്‍ നടപ്പാക്കാന്‍ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *