തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡിലെ ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി കൂട്ടിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.കോര്‍പ്പറേഷനും കെസിഎ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് നിശ്ചയിച്ചത്. നേരത്തെ വിനോദ നികുതി 5 ശതമാനമാക്കിയത് പേത്യേക സാഹചര്യം പരിഗണിച്ചാണ്. കെസിഎയുമായി സര്‍ക്കാരിന് ശത്രുതാ സമീപനം ഇല്ലെന്നും മന്ത്രി പറഞ്ഞു.വിനോദ നികുതി സര്‍ക്കാര്‍ കുറയ്ക്കുകയാണ് ചെയ്തത്. നികുതി 12 ശതമാനത്തില്‍ നിന്ന് കുറയ്ക്കാന്‍ കെസിഎ ആവശ്യപെട്ടിട്ടില്ല. കോര്‍പ്പറേഷനും വരുമാനം ഉണ്ടാകണം. 24 മുതല്‍ 50 ശതമാനം വരെ വിനോദ നികുതി പിരിക്കാം. എന്നാല്‍ കെസിഎയുടെ ആവശ്യപ്രകാരമാണ് 12 ശതമാനമായി കുറച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം കോര്‍പ്പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി പറയുന്നു. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് 24%ത്തില്‍ നിന്ന് 5%മായി വിനോദനികുതി കുറച്ചിരുന്നു. ദീര്‍ഘകാലം സ്റ്റേഡിയത്തില്‍ മത്സരമില്ലാതിരുന്നതും സംഘാടകര്‍ക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമാവുകയും ചെയ്ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതില്‍ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാല്‍, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നല്‍കേണ്ട സ്ഥിതിയില്ല.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസരിക്കവേ കായിക മന്ത്രി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവനയാണ് മന്ത്രി വി. അബ്ദുറഹ്മാന് നടത്തിയത്