കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു. തലയോലപറമ്പ് സ്വദേശി നിതിന മോള് ആണ് കൊല്ലപ്പെട്ടത്. കോളേജില്‍ ബയോടെക്നോളജി വിദ്യാര്‍ത്ഥിനിയായ നിതിനയെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി സഹപാഠി കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നാണ് വിവരം. പ്രണയനൈരാശ്യമാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിതിനയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.