മലപ്പുറം :വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ ആയോധന കലകളില്‍ പരിശീലനം നല്‍കുന്ന പരിപാടിക്ക് ജില്ലയില്‍ തുടക്കമായി.
സമഗ്ര ശിക്ഷാ കേരളം ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഏഴുമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. കരാട്ടെ, കളരിപ്പയറ്റ്, കുങ്ഫു, ജൂഡോ, ഏറോബിക്സ് തുടങ്ങിയ ഏതെങ്കിലും ഒരിനത്തിലാണ് പരിശീലനം.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 20 ദിവസം സൗജന്യമായാണ് ക്ലാസ്. സ്പോര്‍ട്സ് കൗണ്‍സിലില്‍നിന്നാണ് പരിശീലകരെ നിയമിക്കുന്നത്. പരിശീലകരെ ലഭ്യമാവാത്ത സാഹചര്യത്തില്‍ പ്രാദേശിക പരിശീലകരെയും പരിഗണിക്കും.
യാത്രാസൗകര്യം, സ്ഥലസൗകര്യം എന്നിവ പരിഗണിച്ച് ബിആര്‍സി പരിധിയിലുള്ള സ്കൂളുകള്‍ക്ക് വിവിധ ക്ലസ്റ്ററുകളായി പരിശീലനം നടത്തും. ഒരു കേന്ദ്രത്തില്‍ ഒരുസമയം 35 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക.