വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച വലിയ പേന
ഗിന്നസ് ബുക്കില്‍ ഇടം നേടി

Latest News

മുക്കം: കൂടത്തായി എഡ്യുപാര്‍ക്കിലെ ഹില്‍വ്യൂ ഇന്‍റര്‍നാഷനല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗശേഷി ലോക്ഡൗണിലും ലോക്കായില്ല. ലോകത്തിലെ ഏറ്റവും വലിയ മാര്‍ക്കര്‍ പേന നിര്‍മിച്ചാണ് അവര്‍ സര്‍ഗശേഷി പ്രകടിപ്പിച്ചതും അതിലൂടെ ഗിന്നസ് ബുക്കില്‍ ഇടം നേടിയതും. കൊവിഡ് കാരണം സ്തംഭനത്തിലായ സ്കൂള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്ന സന്ദേശമുയര്‍ത്തിയാണ് ഹില്‍വ്യു ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ആര്‍ട്ട് ഡയറക്ടറായ കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിന്‍റെ നേതൃത്ത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പേന നിര്‍മിച്ചത്. മൂന്ന് മീറ്റര്‍ നീളവും 75 കിലോഗ്രാം തൂക്കവുമുള്ള പേന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി. ഖത്തര്‍ ആസ്ഥാനമായുള്ള അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടാനൊരുങ്ങുകയാണ്. പി.വി.സി, ജി.ഐ.പൈപ്പ്, മരം, സ്പോഞ്ച് തുടങ്ങിയയാണ് പേന നിര്‍മാണത്തിനുപയോഗിച്ചത്. റിംന, ആയിഷ റൗഷിന്‍, ഫാത്തിമ മെഹ്ന എന്നിവരുടെ നേതൃത്വത്തില്‍ പതിമൂന്ന് വിദ്യാര്‍ഥികളാണ് പേന നിര്‍മിച്ചത്. എഴുത്തും വായനയും പ്രോത്സാഹിപ്പിക്കുകയാണ് വലിയ പേന നിര്‍മിച്ചതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും മാനേജര്‍ സുബൈര്‍ നെല്ലിക്കാപറമ്ബ് പറഞ്ഞു.
കോഴിക്കോട് പ്രസ് ക്ലബ്ബില്‍ പേന പ്രദര്‍ ശിപ്പിക്കുകയും വിദ്യാര്‍ത്ഥികള്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് എറ്റുവാങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *