മലപ്പുറം: സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ഥിനി വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
ബസില്‍ കുട്ടികളെ ഇറക്കാനും കയറ്റാനും സഹായിയായി ആരും ഉണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.കാലങ്ങളായി സ്കൂള്‍ ബസില്‍ ഡ്രൈവറെക്കൂടാതെ സഹായിയായി മറ്റാരെയും നിയോഗിച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പ് സ്കൂളിനെതിരെ ദുരന്ത നിവാരണ നിയമപ്രകാരം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തു.മലപ്പുറം തെയ്യാല കല്ലത്താണിയില്‍ ബുധനാഴ്ച ഉച്ചയ്ക്കു 12.30നായിരുന്നു അപകടം. സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ കുട്ടി ബസിന്‍റെ പിന്‍വശത്തു കൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിന് എതിര്‍ഭാഗത്തു നിന്നെത്തിയ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.
ഇടിയുടെ ശക്തിയില്‍ റോഡില്‍ വീണ കുട്ടിയുടെ ദേഹത്ത് വാഹനം കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിനിയെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നന്നമ്ബ്ര എസ്എന്‍ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷഫ്ന ഷെറിനാണ് മരിച്ചത്.