അഗര്‍ത്തല : മഴക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളിലെത്താന്‍ സ്കൂള്‍ ബോട്ട് ഇറക്കി ത്രിപുര സര്‍ക്കാര്‍. ഗുമതി ജില്ലയിലെ ഡംബൂര്‍ തടാകത്തിലുള്ള ദ്വീപുകളില്‍ താമസിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികളെ അവരുടെ സ്കൂളില്‍ സൗജന്യമായി എത്തിക്കുന്നതിന് വേണ്ടിയാണ് ത്രിപുര സ്കൂള്‍ എജ്യുക്കേഷന്‍ ഡിപാര്‍ട്മെന്‍റ് സ്കൂള്‍ ബോട്ട്’ സര്‍വീസ് ആരംഭിച്ചത്. നേരത്തെയും ഡംബൂര്‍ തടാകത്തില്‍ ബോട്ട് സര്‍വീസ് ഉണ്ടായിരുന്നു എങ്കിലും പാവപ്പെട്ട കുട്ടികള്‍ക്ക് ആ ഫീസ് താങ്ങാനോ ദിനംപ്രതി ആ ബോട്ടിന് സ്കൂളില്‍ എത്താനോ കഴിഞ്ഞിരുന്നില്ല. പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഇങ്ങനെ ഒരു സൗജന്യ ബോട്ട് സര്‍വീസ് തുടങ്ങിയിരിക്കുന്നത്. മഴക്കാലത്ത് കുട്ടികള്‍ക്ക് തടാകവും മറ്റും കടന്ന് സ്കൂളില്‍ പോവുക എന്നത് അസാധ്യമാണ്.
ഹാജര്‍ വളരെ കുറവാണ്. ബോട്ടിന്‍റെ ഫീസ് ഇവര്‍ക്ക് താങ്ങാന്‍ കഴിയാത്തതിനാല്‍ അവര്‍ പലപ്പോഴും സ്കൂളില്‍ എത്താറില്ല സൗജന്യമായി ബോട്ട് വന്നതോടെ വിദ്യാര്‍ത്ഥികള്‍ കൃത്യമായി സ്കൂളില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.