തിരൂര്‍: പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ഇടതുവല്‍ക്കരണവും അശാസ്ത്രീയമായ പരിഷ്കാരങ്ങളും കേരളത്തിലെ ഹയര്‍ സെക്കണ്ടറി അടക്കമുളള വിദ്യാഭ്യാസ മേഖലകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നുവെന്ന് മലപ്പുറം ഡി സി സി പ്രസിഡന്‍റ് വി.എസ്. ജോയി അഭിപ്രായപ്പെട്ടു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ മറവില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഘടനാപരമായ മാറ്റങ്ങള്‍ കേരള പൊതുവിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മയെ ഇല്ലായ്മ ചെയ്യുന്നു.
പാഠ്യപദ്ധതി പരിഷ്കരണമാകട്ടെ, കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ പാഠ്യപദ്ധതി പരിഷ്കാരത്തിന്‍റെ കേരള മോഡല്‍ മാത്രമാണ്. വിദ്യാഭ്യാസ മേഖലയില്‍ ഇടതുപക്ഷ അജണ്ടകള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിന്‍റെ ഏകപക്ഷീയമായ തീരുമാനങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തിരൂരില്‍ നടക്കാനിരിക്കുന്ന എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷന്‍റെ 33-ാം സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി.എസ്. ജോയ്.
സംസ്ഥാന പ്രസിഡന്‍റ് ആര്‍ അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എസ് മനോജ് സ്വാഗതം പറഞ്ഞു.
ഡി.സി.സി ജന. സെക്രട്ടറിമാരായ പന്തോളി മുഹമ്മദലി, കെ.എ. പത്മകുമാര്‍ , യാസര്‍ പൊട്ടച്ചോല, തിരൂര്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, സംസ്ഥാന ട്രഷറര്‍ കെ. എ.വര്‍ഗ്ഗീസ്, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ്, സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ കെ. അനില്‍കുമാര്‍ , നീല്‍ ടോം, സംസ്ഥാന സെക്രട്ടറിമാരായ യു. ടി.അബൂബക്കര്‍ , കെ.ആര്‍.ബിനീഷ്, എബ്രഹാം, ജിജി ഫിലിപ്പ്, ബി.സോയ് ജോര്‍ജ്ജ്, എസ്.പ്രഭ, സെബാസ്റ്റ്യന്‍ ജോണ്‍, ധന്യ പുതുശ്ശേരി, ഡോ. ഷീന,എ എച്ച് എസ് ടി എ ജില്ലാ പ്രസിഡന്‍റ് ഇഫ്ത്തിക്കാറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന സമ്മേളനത്തിന്‍റെ നടത്തിപ്പിനായി ഡി.സി.സി പ്രസിഡന്‍റ് ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചു.ജന.സെക്രട്ടറി എസ്.മനോജ് സ്വാഗതവും ജന.കണ്‍വീനര്‍ മനോജ് ജോസ് നന്ദിയും പറഞ്ഞു.