കോഴിക്കോട് : കോര്‍ട്ട് മെന്‍സ് കാലിക്കറ്റിന്‍റെ ആഭിമുഖ്യത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ജില്ലാ കോടതിയില്‍ നടന്ന വിദ്യാഭ്യാസ അവാര്‍ഡ് ദാനം ജില്ലാ ജഡ്ജി പി.രാഗിണി ഉദ്ഘാടനം ചെയ്തു. കോടതി ജീവനക്കാരുടെ മക്കളില്‍ എസ്.എസ്. എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്ക് പുഷ്പലത എന്‍ഡോവ്മെന്‍റും പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയവര്‍ക്ക് മധുസൂദനന്‍ എന്‍ഡോവ്മെന്‍റും വിതരണം ചെയ്തു.
ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ. ഫാത്തിമബീവി അധ്യക്ഷതവഹിച്ചു. പെണ്‍ കരുത്ത് തെളിയിച്ച ലക്ഷ്മി സജിത്തിനെ ജില്ലാ ജഡ്ജി പൊന്നാടയണിയിച്ച് അനുമോദിച്ചു. മധുസൂദനന്‍ എന്‍ഡോവ്മെന്‍റ് ഏര്‍പ്പെടുത്തിയ കുടുംബാംഗം ദ്യൂ തികര്‍ ആശംസ നേര്‍ന്നു.സെക്രട്ടറി കെ.മനോജ് കുമാര്‍ സ്വാഗതവും പ്രസിഡന്‍റ് പി. ഷൈമി നന്ദിയും പറഞ്ഞു