അഹമ്മദാബാദ്: ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും മെഡിക്കല്‍, നിയമ, സാങ്കേതിക വിദ്യാഭ്യാസം നല്‍കുന്നത് സംസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.ഇംഗ്ലീഷ് സംസാരിക്കാത്ത വിദ്യാര്‍ഥികളുടെ കഴിവ് രാജ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘മെഡിക്കല്‍, നിയമ, സാങ്കേതിക വിദ്യാഭ്യാസം, ഇവ ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും പഠിപ്പിക്കണം. ഈ മൂന്ന് വിഭാഗങ്ങളിലെ പാഠ്യവിഷയങ്ങള്‍ പ്രാദേശിക ഭാഷകളില്‍ കൂടി ലഭ്യമാക്കുന്നതിന് സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കണം’ -അമിത് ഷാ പറഞ്ഞു.ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും വിദ്യാഭ്യാസം നല്‍കുന്നതിന്‍റെ പ്രധാന്യം ചൂണ്ടിക്കാട്ടിയ ഷാ ഇത് വിദ്യാര്‍ഥികളുടെ ചിന്തയെ വികസിപ്പിക്കുമെന്നും പുതിയ കണ്ടുപിടിത്തങ്ങളെയും ഗവേഷണത്തേയും പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു.
വിദ്യാര്‍ഥികള്‍ യഥാര്‍ഥ ചരിത്രം പഠിക്കണമെന്നും കേന്ദ്രത്തിലേയും സംസ്ഥാനങ്ങളിലേയും ബി.ജെ.പി സര്‍ക്കാറുകള്‍ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനും പുരോഗതിക്കും വേണ്ടി പോരാടിയ വ്യക്തിത്വങ്ങളെ ഓര്‍മിക്കുന്നതിനായി പരിപാടികള്‍ നടത്തുന്നുണ്ടെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.