വിദേശയാത്രയില്‍ പ്രതീക്ഷിച്ചതിലേറെ നേട്ടം: മുഖ്യമന്ത്രിസിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും

Latest News

വിജയവാഡ : സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി.രാജ തുടരും. വിജയവാഡയിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായാണ് രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.2019 മുതല്‍ ജനറല്‍ സെക്രട്ടറിയായ ഡി രാജ. ഇത് ആദ്യമായാണ് പാര്‍ട്ടി കോണ്‍ഗ്രസിലൂടെ തെരഞ്ഞെടുക്കപ്പെടുന്നത്. ജനറല്‍ സെക്രട്ടറിയായിരുന്ന സുധാകര്‍ റെഡ്ഡിക്ക് ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ഒഴിയേണ്ടിവന്ന സാഹചര്യത്തിലായിരുന്നു രാജ ആദ്യം ജനറല്‍ സെക്രട്ടറി പദത്തില്‍ എത്തുന്നത്. പാര്‍ട്ടിയെ ശക്തമായി പുതിയ നേതൃത്വം മുന്നോട്ട് നയിക്കുമെന്ന് രാജ പറഞ്ഞു. വലിയ ഉത്തരവാദിത്വമാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷക്കൊത്ത് താനും നേതൃത്വവും പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിക്ക് നന്ദിയെന്നും രാജ പ്രതികരിച്ചു
അതേസമയം, സി പി ഐ ദേശീയ കൗണ്‍സിലേക്ക് കേരളത്തില്‍ നിന്ന് കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ പതിനാറ് പേര്‍ പുതിയ ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ചിഞ്ചു റാണി ഉള്‍പ്പെടെ സിപിഐയുടെ നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും കൗണ്‍സിലില്‍ അംഗമായി. പ്രകാശ് ബാബുവും സന്തോഷ് കുമാര്‍ എം പിയും ദേശീയ എക്സിക്യൂട്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിപിഐ ദേശീയ കൗണ്‍സില്‍ അം?ഗങ്ങള്‍:
കാനം രാജേന്ദ്രന്‍, ബിനോയ് വിശ്വം, കെ. പ്രകാശ് ബാബു, ഇ.ചന്ദ്രശേഖരന്‍, കെ.പി രാജേന്ദ്രന്‍, കെ.രാജന്‍, പി.പ്രസാദ്, ജി. ആര്‍ അനില്‍, പി.പി സുനീര്‍, ജെ. ചിഞ്ചുറാണി, പി.വസന്തം, രാജാജി മാത്യു തോമസ്, പി.സന്തോഷ് കുമാര്‍ എം .പി, ചിറ്റയംഗോപകുമാര്‍, ടി.ടി ജിസ്മോന്‍, സത്യന്‍ മൊകേരി

Leave a Reply

Your email address will not be published. Required fields are marked *