ന്യൂഡെല്‍ഹി: വിദേശത്ത് നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കി ഭക്ഷ്യ- പൊതുവിതരണ വകുപ്പ്.വിദേശത്ത് നിന്ന് കേന്ദ്രം ഗോതമ്പ് വാങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് പുതിയ അറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്.ആഭ്യന്തര വില ഉയര്‍ന്നതോടെ മെയ് മാസത്തില്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
റഷ്യ- യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലേക്കുള്ള ഗോതമ്ബ് ഇറക്കുമതി കുറഞ്ഞത് ആഗോള വില കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്.ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള ഗോതമ്പ് രാജ്യത്ത് സ്റ്റോക്ക് ഉണ്ടെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിലവില്‍, ഇറക്കുമതിക്ക് കാരണമാകുന്ന സാഹചര്യങ്ങള്‍ രാജ്യത്ത് നിലനില്‍ക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.