ദില്ലി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്‍റെ ജര്‍മനി – ഫ്രാന്‍സ് സന്ദര്‍ശനം ഇന്ന് മുതല്‍ . 23 വരെയാണ് സന്ദര്‍ശനം നടക്കുക. ആദ്യം ജര്‍മനിയിലേക്കാണ് അദ്ദേഹമെത്തുക. ഇന്ന് നടക്കുന്ന മ്യൂനിച്ച് സുരക്ഷാ കോണ്‍ഫറന്‍സില്‍ അദ്ദേഹം പങ്കെടുക്കും. ജര്‍മനിയിലെ വിദേശകാര്യ മന്ത്രിയുമായും മറ്റ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും.
ഇന്തോപസഫിക് വിഷയം ആസാദി കാ അമൃത് മഹോത്സവ് എന്നിവയുമായി ബന്ധപ്പെട്ടും എസ്. ജയശങ്കര്‍ ചര്‍ച്ച നടത്തും. രണ്ട് ദിവസത്തേക്കാണ് ജര്‍മനിയിലുണ്ടാകുക. അതേസമയം ഫെബ്രുവരി 20നാണ് വിദേശകാര്യമന്ത്രി പാരീസിലെത്തുന്നത്. അവിടെ
ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. അതോടൊപ്പം ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം സംസാരിക്കും. വിവിധ പരിപാടികള്‍ക്കായി മൂന്ന് ദിവസമാണ് വിദേശകാര്യ മന്ത്രി ഫ്രാന്‍സിലുണ്ടാകുക. സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫെബ്രുവരി 23ന് വിദേശകാര്യ മന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങും.