കോഴിക്കോട്:മാരക രക്തജന്യ രോഗികള്‍ക്ക് വിദഗ്ദ ഹെമറ്റോളജി ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന ജനറല്‍ കണ്‍വീനര്‍ കരീം കാരശ്ശേരി ആവശ്യപ്പെട്ടു. കേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹെമറ്റോളജി കേന്ദ്രം സ്ഥാപിക്കണമെന്ന ആവശ്യം ഇതേ വരെയായി നിറവേറ്റപ്പെട്ടിട്ടില്ല. വിദഗ്ദ ഹെമറ്റോളജി ചികിത്സ ലഭ്യമല്ലാത്തതിനാല്‍ പല രോഗികളുടേയും ചികിത്സ പിഴക്കുന്നു. ചിലര്‍ വികലാംഗരാവുന്നു. മറ്റ് ചിലരുടെ പ്ലീഹ പോലുള്ള ആന്തരികാവയവം നീക്കം ചെയ്യേണ്ടി വരുന്നു.കാല്‍ നൂറ്റാണ്ടുകാലമായുള്ള രക്തജന്യ രോഗികളുടെ ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും അദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.എസ്. പൃഥ്വിരാജ് അധ്യക്ഷത വഹിച്ചു. എറണാംകുളം ജില്ലാ പ്രസിഡന്‍റ് എം.എം. നാസര്‍ മുഖ്യപ്രഭാഷണം നടത്തി. കാസര്‍ക്കോട് ജില്ലാ സെക്രട്ടറി അബൂബക്കര്‍ പന്നിപ്പാറ, കണ്ണൂര്‍ ജില്ലാ സെക്രട്ടരി കെ . മുനീര്‍, പാലക്കാട് ജില്ലാ ട്രഷറര്‍ കെ.പി.ഫാസില്‍,കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്‍റ് എ.പി.അബ്ദുല്‍ നസീര്‍,പാലക്കാട് ജില്ലാ ട്രഷറര്‍ കെ.പി. ഫാസില്‍, എറണാംകുളം ജില്ലാ സെക്രട്ടറി നസീമ ബഷീര്‍, പി.പി.മുഹമ്മദ് നൗഫല്‍, മുഹമ്മദ് അജ്മല്‍ റാഫി , ഷമീറ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഒ.എം. സന്‍ഫീര്‍ സ്വാഗതവും എം.കെ. സജ്ന നന്ദിയും പറഞ്ഞു.പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി കരീം കാരശ്ശേരി (പ്രസിഡന്‍റ്) , എം.എം. നാസര്‍, റഹീം നന്തി, എം.വി.അബ്ദുല്‍ അസീസ്, മൊയ്തീന്‍ പൂവടുക്ക (വൈസ് പ്രസിഡന്‍റുമാര്‍) എം.കെ. സജ്ന (ജന.സെക്രട്ടറി ) വി.എം.വിനു, എം.ഷാഹുല്‍ ഹമീദ്, അഫ്സല്‍ കുഞ്ഞോം, ലിസ്സി അന്തിനാട്ട് (സെക്രട്ടറിമാര്‍ ) കെ.എസ്. പൃഥ്വിരാജ് (ട്രഷറര്‍ )തുടങ്ങിയവരെ തെരഞ്ഞെടുത്തു.
