കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മറ്റൊരു തലാസീമിയ രോഗി കൂടി മരിച്ചു. വിദഗ്ധചികിത്സ ജീവന്‍രക്ഷാ മരുന്ന് ലഭിക്കാതെയാണ് മരിച്ചതെന്ന് കേരള ബ്ലഡ് പേഷ്യന്‍റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു .പയ്യോളി അയനിക്കാട് എരവത്ത് മഞ്ജുഷ (26) യാണ് അധികൃതരുടെ വീഴ്ച മൂലം മരണത്തിന് കീഴ്പെട്ടത്. അച്ഛന്‍ പ്രേംകുമാര്‍ അമ്മ.രാധ സഹോദരന്‍. മണികണ്ഠന്‍. മഞ്ജുഷയെ കഴിഞ്ഞ ദിവസം രോഗം മൂര്‍ചിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും വിദഗ്ദ ഹെമറ്റോളജി ചികിത്സയൊ ഹൃദ്രോഗ ചികിത്സയൊ ലഭിക്കയുണ്ടായില്ല. കാഷ്വാലിറ്റിയിലെത്തിച്ച രോഗിയെ ഹെമറ്റോളജി വാര്‍ഡിലേക്ക് മാറ്റാതെ ആറാം വാര്‍ഡിലേക്ക് മാറ്റുകയും വിദഗ്ദ ചികിത്സ ലഭിക്കാതെ രോഗി മരണപ്പെടുകയുമാണുണ്ടായത്.
ഹൃദയത്തിലെ ഇരുമ്പിന്‍റെ അംശം നീക്കം ചെയ്യാന്‍ ഫല പ്രദമായ ചികിത്സയൊന്നും മെഡിക്കല്‍ കോളേജില്‍ നിന്നും നല്‍കുകയുണ്ടായില്ല. മാത്രമല്ല ഹാര്‍ട്ടിലെയും ലിവറിലേയും ഇരുമ്പിന്‍റെ അളവ് മനസ്സിലാക്കുന്നതിനുള്ള എം ആര്‍ ഐ ടി 2എന്ന സ്കാനിംഗും നടത്തുകയുണ്ടായില്ല.
ഇതിന് മുമ്പ് തലാസീമിയ രോഗികള്‍ ഇത് പോലെ മരണപ്പെട്ടപ്പോള്‍ ബ്ലഡ് പേഷ്യന്‍റ് സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമൊക്കെ നിരവധി പരാതികള്‍ നല്‍കിയിരുന്നെങ്കിലും അവയൊക്കെ അവഗണിക്കപ്പെടുകയാണുണ്ടാതെന്ന് കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഒരു വിദഗ്ദ ഹെമറ്റോളജി കേന്ദ്രം ഇവിടെയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹെമറ്റോളജി വിദഗ്ദരുണ്ടെങ്കിലും അവരുടെ സേവനം ലഭിക്കുന്നില്ല.
മഞ്ജുഷയുടെ മരണത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും രോഗികള്‍ക്ക് വിദഗ്ധ ചികി ത്സയും ജീവന്‍ രക്ഷാമരുന്നുകളും നല്‍കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഹെമറ്റോളജി കേന്ദ്രത്തിന്‍റെ കുറ്റകരമായ കാലവിളംബം ഒഴിവാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും കേരള ബ്ലഡ് പേഷ്യന്‍റ് സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു