കാസറഗോഡ്: സമൂഹത്തില്‍ വിവിധ സാഹചര്യത്താല്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ സംസ്ഥാന വനിതാ കമ്മിഷന്‍ ജില്ലയില്‍ ഒക്ടോബറില്‍ പൊതുവിചാരണ നടത്തും. ഏറ്റവും കൂടുതല്‍ ഒറ്റപ്പെട്ട വനിതകള്‍ ജില്ലയിലാണ് ഉള്ളതെന്ന കണക്കിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് വനിതാ കമ്മിഷനംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളിലെ സിറ്റിംഗി നുശേഷം സംസാരിക്കുകയായിരുന്നു അവര്‍. വിധവകള്‍, വിവാഹ മോചനം നേടിയവര്‍, അവിവാഹിതര്‍, ഭര്‍ത്താവിനെ കാണാതായവര്‍, മറ്റ് സാഹചര്യങ്ങളില്‍ ഒറ്റപ്പെട്ടവര്‍ എന്നിവര്‍ക്ക് വിചാരണയില്‍ പരാതി നല്‍കാം.