കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിലെ പ്രതി നടനും സംവിധായകനുമായ വിജയ് ബാബു ദുബായിലേക്കു കടന്നതായി പൊലീസ്.കഴിഞ്ഞ ഞായറാഴ്ച വിജയ് ബാബു ബെംഗളൂരു വഴി യുഎഇയിലേക്കു പോയതായാണു വിവരം. കീഴടങ്ങാതെ നടനു മറ്റു വഴികളില്ലെന്നു കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പരാതിയില്‍ കഴമ്പുണ്ടെന്ന് ഓരോ നിമിഷവും തെളിയുന്നതായും കമ്മിഷണര്‍ പറഞ്ഞു. യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചു.