കൊച്ചി: നടിയുടെ പീഡന പരാതിക്ക് പിറകെ വിദേശത്തേക്ക് കടന്ന നടന്‍ വിജയ് ബാബു ഈമാസം 30ന് കേരളത്തിലെത്തും. ദുബൈയില്‍ നിന്നും കൊച്ചിയിലേക്കുള്ള വിജയ് ബാബുവിന്‍റെ വിമാന ടിക്കറ്റിന്‍റെ കോപ്പി വിജയ് ബാബുവിന്‍റെ അഭിഭാഷകര്‍ ഹൈക്കോടതിക്ക് കൈമാറി.
വിശദമായ യാത്രരേഖകള്‍ ഇന്ന് ഹാജരാക്കമെന്നും അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ മുന്‍കൂര്‍ജാമ്യം നേടാനുള്ള ശ്രമങ്ങള്‍ ഹൈക്കോടതി തന്നെ തടഞ്ഞതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ വിജയ് ബാബു നിര്‍ബന്ധിതനായത്.
വിജയ് ബാബു മടങ്ങിയെത്തിയില്ലങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസടക്കമുള്ള നടപടികളിലേക്ക് പൊലിസ് കടക്കാനൊരുങ്ങവേയാണ് അഭിഭാഷകന്‍ ഹൈക്കോടതിയില്‍ യാത്രാ രേഖകള്‍ ഹാജരാക്കിയത്. പീഡനക്കേസിനൊപ്പം ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മറ്റൊരു കേസ് കൂടി വിജയ് ബാബുവിനെതിരെ നിലവിലുണ്ട്.ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു.
ഇന്‍റര്‍പോളിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നതിനിടെയാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് പോയത്. ദുബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നതിനിടെയാണ് ജോര്‍ജിയയിലേക്ക് കടന്നത