കൊച്ചി : പുതുമുഖനടിയെ പീഡിപ്പിച്ച കേസിലെ പ്രതി നടന് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്ക് ഹൈക്കോടതി വെള്ളിയാഴ്ചവരെ നീട്ടിയിരുന്നു. നടിയെ പീഡിപ്പിച്ചെന്ന കേസും നടിയുടെ പേര് വെളിപ്പെടുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസുമാണ് കഴിഞ്ഞദിവസം ഹൈക്കോടതി പരിഗണിച്ചത്.
പേര് വെളിപ്പെടുത്തിയതിന് നടനെതിരെ ഐടി നിയമപ്രകാരം ജാമ്യമില്ലാവകുപ്പും ചുമത്തിയിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന മൊഴിയാണ് വിജയ് ബാബു കോടതിയില്‍ ആവര്‍ത്തിച്ചത്. കേസില്‍ പ്രമുഖ ഗായകന്റെയും ഭാര്യയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
നടനും നിര്‍മാതാവുമായ വിജയ് ബാബു നടിക്കൊപ്പം ആഢംബര ഹോട്ടലില്‍ എത്തിയതിന് ഇവര്‍ സാക്ഷികളാണ്.30 സാക്ഷികളില്‍നിന്ന് ഇതിനകം മൊഴിയെടുത്തിട്ടുണ്ട്. ദുബായില്‍ ഒളിവില്‍ക്കഴിഞ്ഞ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചുനല്‍കിയ നടന് സൈജു കുറുപ്പിനെയും വിജയ് ബാബുവിനെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന.
