കൊച്ചി: വിജയ് ബാബുവിനെതിരായ പരാതിയുടെ പേരില്‍ അദ്ദേഹത്തെ പുറത്താക്കാനാകില്ലെന്ന് താരസംഘടനയായ ‘അമ്മ’.വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണെന്നും കോടതി വിധിക്ക് മുമ്പ് തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും ഇടവേള ബാബു വ്യക്തമാക്കി.നിരവധി ക്ലബ്ബുകളില്‍ അംഗമാണ് വിജയ് ബാബു,
അമ്മ അതില്‍ ഒരു ക്ലബ് മാത്രമാണ്. മറ്റ് ക്ലബ്ബുകള്‍ വിജയ് ബാബുവിനെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു പറഞ്ഞു. വിജയ് ബാബുവിന്‍റെ വിഷയത്തില്‍ അമ്മയുടെ പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു അറിയിച്ചു.
എഎംഎംഎയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരാതി പരിഹാര സമിതി (ഐസിസി) ഉണ്ടാകില്ലെന്നും, ഫിലിം ചേംബറിന് കീഴിലുള്ള ഐസിസി സമിതിയില്‍ അമ്മ പ്രതിനിധികള്‍ ഉണ്ടാകുമെന്നും ഇടവേള ബാബു പറഞ്ഞു.