വിജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി മാറിനില്‍ക്കണം: പ്രശാന്ത് കിഷോര്‍

Latest News

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചില്ലെങ്കില്‍ നേതൃസ്ഥാനത്തുനിന്നു മാറിനില്‍ക്കാന്‍ രാഹുല്‍ ഗാന്ധി തയാറാകണമെന്നു രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ 10 വര്‍ഷമായി ചെയ്യുന്ന പ്രവൃത്തിയില്‍ വിജയം ഉണ്ടാകുന്നില്ലെങ്കില്‍ ഇടവേളയെടുക്കാന്‍ മടിക്കേണ്ടതില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 10 വര്‍ഷമായി വിജയമൊന്നും നേടാനാകാതെ ജോലി തന്നെയാണ് രാഹുല്‍ചെയ്തുകൊണ്ടിരിക്കുന്നതെങ്കില്‍ ഒരു ഇടവേള എടുക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്താണു കുറവെന്നു കണ്ടെത്തി നികത്തുന്നതാണു നല്ല നേതാവിന്‍റെ ലക്ഷണം.
2019ലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഉത്തരവാദിത്തമേറ്റെടുത്ത് പദവിയില്‍നിന്ന് മാറിനിന്നെങ്കിലും അദ്ദേഹം പറഞ്ഞതിനു വിപരീതമായാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ ചിലരുടെ അനുവാദമില്ലാതെ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ സ്വകാര്യമായി സമ്മതിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നതിലുപരി രാജ്യത്ത് കോണ്‍ഗ്രസ് പ്രതിനിധീകരിക്കുന്ന ഇടം വലുതാണ്. നേരത്തേയും കോണ്‍ഗ്രസ് പാര്‍ട്ടി തളരുകയും വളരുകയും ചെയ്തിട്ടുണ്ട് പ്രശാന്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *