വിചാരണ കോടതി മാറ്റില്ല; ജഡ്ജിക്കെതിരായ ആരോപണങ്ങളും തള്ളി ഹൈക്കോടതി

Top News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളി.ജഡ്ജിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിയും ജഡ്ജിയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണങ്ങളും തള്ളി.
വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധുമുണ്ടെന്ന് ആരോപിച്ചായിരുന്നു അതിജീവിത ഹര്‍ജി നല്‍കിയത്. പൊലീസിന് ലഭിച്ച വോയിസ് ക്ളിപ്പുകളും ഇത് സംബന്ധിച്ച തെളിവുകള്‍ ഉണ്ടെന്നും നടി പറഞ്ഞിരുന്നു.
പ്രസ്തുത ജഡ്ജി വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്നുമുള്ള ആശങ്ക നടി കോടതിയെ അറിയിച്ചിരുന്നു. ഈ ആരോപണങ്ങളാണ് കോടതി തള്ളിയത്.
2019ല്‍ പുറത്തുവന്ന വോയിസ് ക്ളിപ്പിന് ആധികാരികത ഇല്ലെന്ന് വിധി പറയുന്നതിനിടെ കോടതി നിരീക്ഷിച്ചു.
ജഡ്ജിമാര്‍ അവരുടെ കര്‍ത്തവ്യം നിര്‍വഹിക്കട്ടെയെന്നും അതില്‍ മാദ്ധ്യമങ്ങള്‍ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിധി സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന നടിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
അത്തരത്തില്‍ ഒരു കീഴ്വഴക്കം ഇല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഈ ആവശ്യം തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *