തലശ്ശേരി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനായി തലശ്ശേരി ടൗണ്‍ ഹാളില്‍ എത്തിച്ചപ്പോള്‍ കണ്ടത് അതി വൈകാരിക രംഗങ്ങള്‍.
സഹോദരനെ പോലെ ഒപ്പംനടന്ന പ്രിയ സഖാവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം അര്‍പ്പിച്ചപ്പോള്‍ വികാരനിര്‍ഭര നിമിഷങ്ങളാണുണ്ടായത്. മൃതദേഹം സൂക്ഷിച്ച ഫ്രീസറിന് മുകളിലേക്ക് വിങ്ങിപ്പൊട്ടി കോടിയേരിയുടെ ഭാര്യ വിനോദിനി തളര്‍ന്നു വീണു.
വിനോദിനിയോട് മുഖ്യമന്ത്രി പിണറായിവിജയന്‍ സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തെങ്കിലും കോടിയേരിയുടെ മൃതദേഹത്തിന് അടുത്തേക്ക് എത്തിയതോടെ അവര്‍ വിങ്ങിപ്പൊട്ടി തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭാര്യ കമലയും സിപിഎം നേതാവ് പി.കെ ശ്രീമതിയും മകന്‍ ബിനീഷ് കോടിയേരിയും ചേര്‍ന്ന് വിനോദിനിയെ താങ്ങിയെടുത്ത് മാറ്റി.