കോട്ടയം: പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആയിരുന്നു വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങി വരുന്നു.ആശുപത്രി സൂപ്രണ്ട് ടി.കെ ജയകുമാര്‍ പേര് ചോദിച്ചപ്പോള്‍ ‘ ഞാന്‍ സുരേഷ്, വാവാ സുരേഷ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു.വലിയ ആശ്വാസം നല്‍കുന്ന വാക്കുകളാണ് കേട്ടതെന്ന് ഡോക്ടര്‍ പറഞ്ഞു.ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനാല്‍ അദ്ദേഹത്തെ വ്യാഴാഴ്ച വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നു.ഡോക്ടര്‍മാരുടെ സഹായത്തോടെ കുറച്ച് നടക്കുകയും ചെയ്തു.തലച്ചോറിലെ രക്തവോട്ടം ശരിയായ നിലയിലായതിന്‍റെ ലക്ഷണമാണ് ഡോക്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കിയത്. എന്നാല്‍ പാമ്പ് കടിച്ചതിനെക്കുറിച്ച് ചോദിച്ചില്ല.
ഹൃദയ സ്തംഭനം ഉണ്ടായ സാഹചര്യത്തിലായതുകൊണ്ടാണ് ചോദിക്കാതിരുന്നത് ഡോ. ജയകുമാര്‍ പറഞ്ഞു. ഓര്‍മ്മ, തലച്ചോറിലെ രക്തഓട്ടം എന്നിവ മനസിലാക്കുന്നതിനാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ദ്രവരൂപത്തിലുളള ആഹാരം നല്‍കുന്നുണ്ട് .ഇന്നു കൂടി ഐസിയുവില്‍ തുടരും,പിന്നീട് വാര്‍ഡിലേക്ക് മാറ്റും.