വാവ സുരേഷിന്‍റെ നില മെച്ചപ്പെട്ടു

Latest News

കോട്ടയം: മൂര്‍ഖന്‍റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്‍റെ തലച്ചോറിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്ക്.
അദ്ദേഹം ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തുന്നുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അധികം വൈകാതെ ആരോഗ്യനില മെച്ചപ്പെടുന്നതോടെ വെന്‍റിലേറ്ററില്‍ നിന്നും മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ദ്രാവക രൂപത്തിലുള്ള ഭക്ഷണം നല്‍കുന്നുണ്ട്.
കണ്ണുകള്‍ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. വാവ സുരേഷിന്‍റെ സഹോദരി ലാലി, സഹോദരന്‍ സത്യദേവന്‍, സുഹൃത്തുക്കള്‍ എന്നിവരാണ് ആശുപത്രിയിലുള്ളത്. ചങ്ങനാശ്ശേരിക്കടുത്ത് കുറിച്ചിയില്‍ നിന്ന് മൂര്‍ഖന്‍പാമ്ബിനെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച നാലരയോടെയാണ് വാവ സുരേഷിന് കടിയേറ്റത്. ഏഴടി നീളമുള്ള മൂര്‍ഖനെ പിടിച്ച് ചാക്കിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്ബ് തിരിഞ്ഞുകൊത്തിയത്.
ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു. തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പാമ്പിന്‍റെ വിഷം ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസ്സിലാകാന്‍ 48 മണിക്കൂര്‍ വേണമെന്നും. അതുവരെ വെന്‍റിലേറ്റര്‍ സഹായത്തില്‍ തുടരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *