വാര്‍ത്താ ചാനലുകള്‍ രാജ്യത്തിന്‍റെ ഭൂപടം ദിവസവും പ്രദര്‍ശിപ്പിക്കണം: ഇമ്രാന്‍ഖാന്‍

Latest News

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ എല്ലാ ദിവസവും വാര്‍ത്താ ചാനലുകളില്‍ രാജ്യത്തിന്‍റെ ഭൂപടം പ്രദര്‍ശിപ്പിക്കണമെന്ന് സര്‍ക്കാരിന്‍റെ ഉത്തരവ്.എല്ലാ ദിവസവും രാത്രി ഒമ്പത് മണിക്ക് വാര്‍ത്താ ബുള്ളറ്റിന് സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പ് പാക് ഭൂപടം പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.ഓഗസ്റ്റില്‍ പ്രധാനമന്ത്രി അംഗീകരിച്ച പാകിസ്ഥാന്‍റെ പുതിയ ഭൂപടം പ്രദര്‍ശിപ്പിക്കാന്‍ പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചതായി എആര്‍വൈ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ വാര്‍ത്താ ചാനലുകളും (പൊതുവായതും, സ്വകാര്യവുമായ) രാത്രി ഒമ്പത് മണിയ്ക്കുള്ള വാര്‍ത്താ ബുള്ളറ്റിന് മുമ്പ് രണ്ട് സെക്കന്‍ഡ് നേരത്തേക്ക് പാകിസ്ഥാന്‍റെ ഭൂപടം സ്ഥിരമായി പ്രദര്‍ശിപ്പിക്കണം’, പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *