വാക്സിന്‍ മിക്സിങ്: നിര്‍ണായക റിപ്പോര്‍ട്ടുമായി ലോകാരോഗ്യസംഘടന

Latest News

വാഷിങ്ടണ്‍: വാക്സിനുകളുടെ മിക്സിങ്ങിനായി ശിപാര്‍ശകള്‍ സമര്‍പ്പിച്ച് ലോകാരോഗ്യസംഘടന. വ്യത്യസ്ത നിര്‍മ്മാതാക്കളുടെ വാക്സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കാമെന്ന് സംഘടന പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ഫൈസറും മോഡേണയും വികസിപ്പിച്ചെടുത്ത എം.ആര്‍.എന്‍.എ വാക്സിനുകള്‍ ഒന്നാം ഡോസായി ആസ്ട്രസെനിക്കയുടെ വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് നല്‍കുന്നതില്‍ പ്രശ്നമില്ലെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്.സിനോഫാം വാക്സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് രണ്ടാം ഡോസായി എതെങ്കിലും എം.ആര്‍. എന്‍.എ വാക്സിനോ ആസ്ട്രസെനിക്കയുടെ വാക്സിനോ നല്‍കാമെന്നും ലോകാരോഗ്യസംഘടന മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ബൂസ്റ്റര്‍ ഡോസിനും ഇത്തരത്തില്‍ വാക്സിന്‍ മിക്സിങ് സാധ്യമാവും.
ആദ്യഡോസായി ആസ്ട്രസെനിക്ക, ഫൈസര്‍ വാക്സിനുകള്‍ സ്വീകരിച്ച് ഒമ്പത് മാസത്തിന് ശേഷം മൊഡേണ വാക്സിന്‍ സ്വീകരിക്കുകയാണെങ്കില്‍ അത് രോഗപ്രതിരോധശേഷി കൂട്ടുമെന്ന പഠനറിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ഇതിന് പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ നിര്‍ണായക നീക്കം. ഇതുമായി ബന്ധപ്പെട്ട് ശിപാര്‍ശകളില്‍ പഠനം നടത്തിയതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ഏജന്‍സി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *