വാക്സിന്‍ ഉത്സവം തട്ടിപ്പാണ്;
കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Latest News

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാക്സിന്‍ ഉത്സവം മറ്റൊരു തട്ടിപ്പാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്ത്.
രാജ്യത്ത് കിടക്കകളോ, വെന്‍റിലേറ്ററുകളോ, വാക്സിനോ ലഭ്യമല്ല. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും അദ്ദേഹം വ്യക്തമാക്കി.ട്വീറ്റിലൂടെയായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. ‘പരിശോധനകളില്ല, ആശുപത്രികളില്‍ കിടക്കകളില്ല. വെന്‍റിലേറ്ററുകളില്ല, ഓക്സിജനില്ല, വാക്സിനും ഇല്ല. ‘ഉത്സവം’ ഒരു തട്ടിപ്പാണ്.’രാഹുല്‍ പറഞ്ഞു. രാജ്യത്തെ എല്ലാ ആളുകള്‍ക്കും വാക്സിന്‍ ലഭ്യമാക്കണമെന്നും നിലവില്‍ മറ്റു രാജ്യങ്ങളിലേക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ കയറ്റി അയക്കുന്നചത് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.രാജ്യത്ത് കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടതായി ആരോപിച്ച് രാഹുല്‍ പലതവണ രംഗത്ത് വന്നിരുന്നു. വാക്സിന്‍ ഉത്സവങ്ങളല്ല നടത്തേണ്ടതെന്നും ഉടന്‍ രാജ്യത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കുകയാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി. പല സംസ്ഥാനങ്ങളും വാക്സിന്‍ അപര്യാപ്തമാണെന്നും ഉടന്‍തന്നെ ലഭ്യമാക്കാനാവാശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും രാജ്യത്ത് വാക്സിന്‍ ക്ഷാമമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *