വാക്സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട; ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്

Kerala

ന്യൂഡല്‍ഹി: ആഭ്യന്തരയാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം, രണ്ടുഡോസ് വാക്സിന്‍ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബദ്ധമല്ല. അതേസമയം ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്‍റീന്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.ആഭ്യന്തര വിമാനയാത്രികര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നുളളതാണ് മാര്‍ഗ നിര്‍ദേശത്തിലെ മറ്റൊരു സുപ്രധാന ഇളവ്. നിലവില്‍ മൂന്നുസീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാരന്‍ പിപിഇ കിറ്റ് ധരിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *