വസ്ത്രവ്യാപാര മേഖലയിലും ജി.എസ്.ടി ഏകീകരണം

Top News

പെരിന്തല്‍മണ്ണ: എല്ലാ തുണിത്തരങ്ങള്‍ക്കും 12 ശതമാനം ജി.എസ്.ടി ചുമത്താനുള്ള ജി.എസ്.ടി കൗണ്‍സിലിന്‍െറ നിര്‍ദേശം വസ്ത്രവ്യാപാര മേഖലയില്‍ വലിയ വിലവര്‍ധനവിനും ചൂഷണത്തിനും വഴിവെക്കും. നിലവില്‍ 1000 രൂപക്ക് താഴെയുള്ള റെഡിമെയ്സ് വസ്ത്രങ്ങള്‍ക്ക് അഞ്ച് ശതമാനവും 1000 രൂപക്ക് മുകളിലുള്ള വസ്ത്രങ്ങള്‍ക്ക് 12 ശതമാനവുമാണ് ജി.എസ്.ടി. ഇത് എല്ലാ റെഡിമെയ്സ് വസ്ത്രങ്ങള്‍ക്കും 12 ശതമാനമായി ഏകീകരിക്കുകയാണ്. റെഡിമെയ്ഡ് വസ്ത്രങ്ങളല്ലാത്തവക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഇനി 12 ശതമാനവുമാവും.
ഇതിനകം കടകളില്‍ കെട്ടിക്കിടക്കുന്ന അഞ്ച് ശതമാനം ജി.എസ്.ടി അടച്ച ചരക്കുകള്‍ക്ക് 12 ശതമാനം ജി.എസ്.ടി കണക്കാക്കുന്നതും വ്യാപാരികള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കും.
അഞ്ച് ശതമാനം ജി.എസ്.ടി നല്‍കിയിരുന്ന വസ്ത്ര ഉല്‍പന്നങ്ങള്‍ ഷോറൂമുകളിലെത്തിച്ച് വില്‍പന നടത്താനുള്ള വിലയുടെ അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയിരുന്ന ഘട്ടത്തില്‍ ഉപഭോക്താവിന് എട്ട് ശതമാനം വരെയാണ് ബാധ്യത വന്നിരുന്നത്. ഇത്തരത്തില്‍ 12 ശതമാനമാക്കുന്ന ജി.എസ്.ടി കടത്തുകൂലിയും മറ്റു അനുബന്ധ ചെലവുകളും കണക്കാക്കി വിലയിട്ട് വില്‍ക്കുമ്പോള്‍ ഉപഭോക്താവിന് ആ വിലയുടെ 12 ശതമാനമാവും ജി.എസ്.ടി വരുക. ഭീമമായ നികുതി വര്‍ധനവ വിലക്കയറ്റത്തിനും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് അധികഭാരവുമാവും. കേരളത്തില്‍ അവിദഗ്ധ തൊഴിലാളികള്‍ ഏറെയുള്ള തൊഴില്‍മേഖലകൂടിയാണ് വസ്ത്രവ്യാപാരമെന്നിരിക്കെ ജി.എസ്.ടി കൗണ്‍സിലിന്‍െറ നിര്‍ദേശം തള്ളണമെന്നും നിലവിലെ നികുതിഭാരം തന്നെ താങ്ങാവുന്നതിലേറെയാണെന്നുമാണ് ടെക്സ്റ്റൈല്‍സ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *