തൃക്കാക്കര : വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി കോണ്‍ഗ്രസില്‍നിന്ന് ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ജനങ്ങളുടെ ആഗ്രഹത്തിന് ഒത്തു പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് ആകുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ഗീയതയോട് സമരസപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ ഇടതുമുന്നണി നിയോജകമണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തൃക്കാക്കരയ്ക്ക് അസുലഭ സന്ദര്‍ഭം ആണ് ഉയര്‍ന്നു വന്നിട്ടുള്ളത്. ഉപതെരെഞ്ഞെടുപ്പില്‍ കേരളത്തിന്‍റെ ആഗ്രഹം പോലെ ഈ മണ്ഡലം പ്രതികരിക്കും. അതിന്‍റെ വേവലാതി യുഡിഎഫ് ക്യാമ്പില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സാധാരണ ഇതുപോലെ ഒരു ഉപതെരഞ്ഞെടുപ്പിന് ഇത്തരം പ്രാധാന്യം ഉണ്ടാകാറില്ല. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യമാണ് അതിന് കാരണം. ഭരണഘടനാ മൂല്യങ്ങള്‍ക്ക് വില നല്കാത്ത സാഹചരര്യം ഈ രാജ്യത്തുണ്ട്.രാജ്യത്ത് ന്യൂനപക്ഷം ആശങ്കയിലാണ്. പിണറായി പറഞ്ഞു