ലക്നൗ: മകനും ബി.ജെ.പി നേതാവുമായ വരുണ്‍ ഗാന്ധിക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതികരിച്ച് മനേക ഗാന്ധി. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കൂ. തെരഞ്ഞെടുപ്പിന് ശേഷം ഇതു ഞങ്ങള്‍ പരിഗണിക്കും. സമയമുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു. ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് മനേക ഗാന്ധി പറഞ്ഞു. അവസരം തന്ന അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒപ്പം ബി.ജെ.പി അധ്യക്ഷന്‍ നദ്ദക്കും മനേക ഗാന്ധി നന്ദി പറഞ്ഞു. ഫിലിഭിത്തില്‍ നിന്നാണോ സുല്‍ത്താന്‍പൂരില്‍ നിന്നാണോ താന്‍ മത്സരിക്കേണ്ടതെന്ന് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വത്തില്‍ ആശങ്ക ഉണ്ടായിരുന്നെങ്കിലും വൈകിയാണെങ്കിലും പാര്‍ട്ടി തീരുമാനം എടുത്തതില്‍ സന്തോഷമുണ്ടെന്നും മേനക ഗാന്ധി പറഞ്ഞു. സുല്‍ത്താന്‍പൂരില്‍ നിന്ന് മത്സരിക്കാന്‍ സാധിച്ചതില്‍ ചരിത്രപരമായി ഏറെ അഭിമാനമുണ്ടെന്നും മനേക ഗാന്ധി പറഞ്ഞു.