ന്യൂഡല്‍ഹി: ബിജെപി നേതാവും എംപിയുമായ വരുണ്‍ഗാന്ധിയെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ച് അധിര്‍ രഞ്ജന്‍ ചൗധരി. വരുണ്‍ നല്ല പ്രതിഛായയുള്ള ആളാണെന്നും അദ്ദേഹത്തിനായി കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.പിലിഭിത്തില്‍നിന്നുള്ള സിറ്റിംഗ് എംപിയായ വരുണ്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജിതിന് പ്രസാദയാണ് മത്സരിക്കുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പലതവണ രംഗത്തുവന്നതോടെയാണ് വരുണ്‍ ഗാന്ധി ബിജെപി നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയത്. എന്നാല്‍ പുതിയ സംഭവവികാസങ്ങളോട് വരുണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.