കണ്ണൂര്‍:ദേശീയ വയോജന നയം പ്രഖ്യാപിക്കുക, ദേശീയ വയോജന കമീഷന്‍ രൂപീകരിക്കുക, വാര്‍ധക്യ പെന്‍ഷനിലെ കേന്ദ്രവിഹിതം കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തി.
കണ്ണൂര്‍ ഹെഡ്പോസ്റ്റോഫീസിന് മുന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഉദ്ഘാടനംചെയ്തു. പ്രൊഫ. കെ. എ. സരള, കെ.നാരായണന്‍, സി.വി. ചാത്തുക്കുട്ടി, സി.വി. കുഞ്ഞികൃഷ്ണന്‍, പി .ഗംഗാധരന്‍, രവി നമ്പ്രം, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ഇരിട്ടി പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യന്‍ ഉദ്ഘാടനംചെയ്തു. എന്‍.രാഘവന്‍ അധ്യക്ഷനായി. എം.ആര്‍.വിജയന്‍, എം.രാമചന്ദ്രന്‍, വി ബി ഷാജു എന്നിവര്‍ സംസാരിച്ചു.
പാനൂര്‍ മേഖലാ കമ്മിറ്റി ബിഎസ്എന്‍എല്‍ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. ശൈലജ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്‍റ് എം.സുധാകരന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എ.രാഘവന്‍, വി.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.
തളിപ്പറമ്പ് ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണയും കെഎച്ച്ഡിസി ചെയര്‍മാന്‍ ടി.കെ.ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു. ഏരിയാ പ്രസിഡന്‍റ് വി.മുത്തുകൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം പി.വി.രാമചന്ദന്‍, പി. പി.രാഘവന്‍, കെ.പി.ശ്യാമള തുടങ്ങിയ എന്നിവര്‍ സംസാരിച്ചു. കെ. നാരായണന്‍ സ്വാഗതവും വി.വി.കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.
കൂത്തുപറമ്പ് ബിഎസ്എന്‍എല്‍ ഓഫീസ് ധര്‍ണ ജില്ലാ വൈസ് പ്രസിഡന്‍റ് കെ.ലീല ഉദ്ഘാടനംചെയ്തു. എന്‍. ശ്രീധരന്‍ അധ്യക്ഷനായി. എം.പി.സുരേഷ് ബാബു, ഇ.നാരായണന്‍, കെ. കുഞ്ഞനന്തന്‍, രാജന്‍ പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.
തലശേരി ടെലിഫോണ്‍ ഭവന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും റബ്കോ ചെയര്‍മാന്‍ കാരായി രാജന്‍ ഉദ്ഘാടനംചെയ്തു