തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയ്ക്കാണ് പുരസ്കാരം.ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച വെങ്കല ശില്‍പവുമാണ് ലഭിക്കുക. വയലാര്‍ രാമവര്‍മയുടെ ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ 27ന് പുരസ്കാരം നല്‍കും.ആയിരക്കണക്കിന് സിനിമാ പാട്ടുകളെഴുതിയതിനു പുറമേ 85 സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുള്ള വ്യക്തിയാണ് ശ്രീകുമാരന്‍ തമ്പി. തിരക്കഥാകൃത്ത്, ചലച്ചിത്ര നിര്‍മാതാവ്, സംവിധായകന്‍, സംഗീതജ്ഞന്‍ എന്നീ നിലകളിലും പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമക്ക് നല്‍കിയ സമഗ്രസംഭാവനകളെ മുന്‍നിര്‍ത്തി ജെ.സി. ഡാനിയേല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
