കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനി ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ പൊലീസിന് നിയമോപദേശം. നിയമ നടപടികളുമായി പൊലീസിന് മുന്നോട്ടുപോകാമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. മെഡിക്കല്‍ നെഗ്ലിജന്‍സ് ആക്ട് പ്രകാരം എടുത്ത കേസില്‍ നടപടി തുടരാമെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു.
ഡോക്ടര്‍മാരെയും നഴ്സുമാരെയും അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസിന് കടക്കാം. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നും നിയമോപദേശത്തില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തുക. നിയമോപദേശം വിശദമായി പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാനാണ് നീക്കം