വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം

Top News

കല്‍പ്പറ്റ: വാകേരിയില്‍ ഭീതിപരത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവയെ എത്തിയത്. പച്ചാടി കോളനിയിലെ രാജുവിന്‍റെ പശുവിനെ കടുവ കടിച്ച് കൊന്നു.വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്ഥലത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒടുവില്‍ കടുവ കൂട്ടില്‍, വാകേരിയിലെ നരഭോജി കടുവ കുടുങ്ങിവാകേരിയിലിറങ്ങിയ നരഭോജി കടുവ തിങ്കഴാഴ്ചയാണ് കൂട്ടിലായത്. യുവ കര്‍ഷകന കൊന്ന കടുവയെ ഒമ്പത് ദിവസം തുടര്‍ച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടാനായത്.

Leave a Reply

Your email address will not be published. Required fields are marked *