495 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനാണ് ഉത്തരവ്
ചെന്നൈ: വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി മനുഷ്യരെ മാറ്റിപാര്‍പ്പിക്കണമെന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. മുതുമല കടുവ സങ്കേതത്തോട് ചേര്‍ന്നുള്ള 495 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനാണ് ഉത്തരവ്.
ഭയം കൂടാതെ ജീവിക്കാന്‍ മൃഗങ്ങള്‍ക്ക് അവകാശമുണ്ടെന്നും വനം, വന്യമൃഗസംരക്ഷണം ഭരണഘടനപരമായ ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിലുണ്ട്. ഉത്തരവ് നടപ്പാക്കി ഒക്ടോബര്‍ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റീസ് എന്‍. സതീഷ് കുമാര്‍, ഡി. ഭാരതചക്രവര്‍ത്തി എന്നിവരുടെ ബെഞ്ചാണ് ഉത്തരവിറക്കിയത്.
കേന്ദ്രത്തിന്‍റെ സിഎഎംപിഎ ഫണ്ടില്‍ നിന്നും 74.25 കോടി നല്‍കണം.
രണ്ട് മാസത്തിനകം തുക തമിഴ്നാട് വനംവകുപ്പിന് കൈമാറണമെന്നും കോടതി ഉത്തരവിറക്കി. നഷ്ടപരിഹാരം നല്‍കാന്‍ വിസമ്മതിച്ച കേന്ദ്ര സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.