ന്യൂഡല്‍ഹി: വന്ദേ ഭാരത് ട്രെയിന്‍ വന്‍ വിജയമാണെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ വന്ദേ മെട്രോ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.നഗരവാസികളെ ലക്ഷ്യമിട്ടുള്ള വന്ദേ മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം ജൂലൈയില്‍ നടത്തുമെന്നും സൂചനയുണ്ട്.മണിക്കൂറില്‍ പരമാവധി 130 കിലോ മീറ്റര്‍ വേഗതയിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ എന്നതാണ് വന്ദേ മെട്രോകൊണ്ട് റെയില്‍വേ ലക്ഷ്യമിടുന്നത്.