തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനിന്‍റെ സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേ ഭാരത് സര്‍വീസില്‍ കാസര്‍ഗോഡിനെ കൂടി ഉള്‍പ്പെടുത്തണമെന്നും പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈസ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് നല്‍കിയ കത്തില്‍ സതീശന്‍ ആവശ്യപ്പെട്ടു.
സിഗ്നലിംഗ് സംവിധാനം മെച്ചപ്പെടുത്തി വന്ദേ ഭാരത് ട്രെയിനിന് പരമാവധി വേഗത്തില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും അദ്ദേഹം കുറിച്ചു.