വന്ദേ ഭാരതില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍, കേസെടുത്തു

Top News

ഷൊര്‍ണൂര്‍:വന്ദേഭാരത് എക്സ്പ്രസില്‍ വി.കെ. ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചു പോസ്റ്റര്‍ പതിച്ചു. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിനിനു നല്‍കിയ സ്വീകരണത്തിനിടെയാണ് പ്രവര്‍ത്തകര്‍ ബോഗിയിലെ ഗ്ലാസില്‍ പാലക്കാട് എംപിയായ ശ്രീകണ്ഠന്‍റെ പോസ്റ്റര്‍ പതിപ്പിച്ചത് എന്നാണ് വിവരം.പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ കീറിക്കളഞ്ഞു. സംഭവത്തില്‍ യുവമോര്‍ച്ചയുടെ പരാതിയില്‍ ഷൊര്‍ണൂര്‍ ആര്‍പിഎഫ് കേസെടുത്തു.
അതേസമയം, പോസ്റ്റര്‍ പതിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്‍റെ അറിവോടെയല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്ന് വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു.കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈവശം പശയോ കവറോ ഉണ്ടായിരുന്നില്ല. മഴസമയത്ത് ഫോട്ടോയെടുക്കാന്‍ ആരെങ്കിലും ചിത്രം ഗ്ലാസ്സില്‍ ചേര്‍ത്തുവച്ചതാകാമെന്നുമാണ് അദ്ദേഹത്തിന്‍റെ നിലപാട്. ബിജെപി ബോധപൂര്‍വം വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വന്ദേഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് വി.കെ.ശ്രീകണ്ഠന്‍ എംപി ആവശ്യപ്പെട്ടിരുന്നു. ആദ്യം സ്റ്റോപ്പുകളുടെ പട്ടികയില്‍ ഇല്ലാത്ത ഷൊര്‍ണൂരില്‍ പിന്നീട് സ്റ്റോപ്പ് അനുവദിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *