തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് ട്രെയിനിന്‍റെ ബുക്കിംഗ് തുടങ്ങി. തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് ചെയര്‍കാറില്‍ 1,590 രൂപയാണ് നിരക്ക്.എക്സിക്യൂട്ടീവ് ക്ലാസില്‍ യാത്ര ചെയ്യാന്‍ 2,880 രൂപ നല്‍കണം.
കൗണ്ടറുകള്‍, വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. തിരുവനന്തപുരം കൊല്ലം വരെ ചെയര്‍കാറിന് 435 രൂപയാണ്. എക്സിക്യൂട്ടീവ് കോച്ചിന് ഇത് 820 ആകും. തിരുവനന്തപുരം-കോട്ടയം ചെയര്‍കാര്‍ 555, എക്സിക്യൂട്ടീവ് കോച്ച് 1075 എന്നിങ്ങനെയാണ് നിരക്കുകള്‍.
തിരുവന്തപുരം-എറണാകുളം നോര്‍ത്ത് (765, 1,420), തിരുവനന്തപുരം-തൃശൂര്‍ (880,1,650), തിരുവനന്തപുരം- ഷൊര്‍ണൂര്‍ (950,1,775), തിരുവനന്തപുരം-കോഴിക്കോട് (1,090, 2,060), തിരുവനന്തപുരം- കണ്ണൂര്‍ (1,260, 2,415), തിരുവനന്തപുരം- കാസര്‍ഗോഡ് (1,590, 2,880) എന്നിങ്ങനെയാണ് നിരക്കുകള്‍.
രാവിലെ 5.20നാണ് തിരുവനന്തപുരത്തുനിന്ന് വന്ദേഭാരത് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.25 ന് ട്രെയിന്‍ കാസര്‍ഗോട്ട് എത്തും. തിരിച്ച് ഉച്ചയ്ക്ക് 2.30 ന് കാസര്‍ഗോട്ടു നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 10.35 ന് തിരുവനന്തപുരത്ത് എത്തും.
