വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍

Top News

തിരൂര്‍:വന്ദേ ഭാരത് എക്സ്പ്രസ്സിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. നേരത്തെ നല്‍കിയ ഉറപ്പ് പാലിക്കാത്തതിനാല്‍ അടുത്ത വന്ദേ ഭാരത് എക്സ്പ്രസ്സിലെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. രാജധാനി എക്സ്പ്രസിനും തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
വന്ദേ ഭാരത് ട്രെയിന്‍ തിരൂരില്‍ നിര്‍ത്തുന്നത് സംബന്ധിച്ച് നടത്തിയ ശ്രമങ്ങള്‍ ഗവണ്‍മെന്‍റ് പരിഗണിക്കാതെ പോയത് ഖേദകരമാണെന്നും ട്രെയിന്‍ ഓടിതുടങ്ങിയതിനു ശേഷമുള്ള അനുഭവങ്ങള്‍ കണക്കിലെടുത്തുകൊണ്ട് തിരൂരിന്‍റെ കാര്യം പരിഗണിക്കാമെന്നത് റെയില്‍വേ മന്ത്രി സമ്മതിച്ചിരുന്നത് നിര്‍ഭാഗ്യവശാല്‍ പാലിക്കാതെ പോയെന്ന് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനോട് വിശദീകരിക്കുകയുണ്ടായി.മലപ്പുറം ജില്ല കേരളത്തില്‍ ഏറ്റവും വലിയ ജനസംഖ്യയുള്ള ജില്ലയാണ് ധാരാളം ട്രെയിനുകള്‍ അവിടെ നിര്‍ത്താതെ പോകുന്നുണ്ട്. വന്ദേ ഭാരത് എക്സ്പ്രസിന്‍റെ കാര്യത്തില്‍ ഇനിയെങ്കിലും ഗവണ്മെന്‍റ് സഹായകരമായ സമീപനം കൈകൊള്ളണമെന്നും കേരളത്തിലേക്ക് പുതുതായി വീണ്ടും വന്ദേ ഭാരത് എക്സ്പ്രസ് അനുവദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ നിര്‍ബന്ധമായും പരിഗണനയില്‍ ഉണ്ടാകണമെന്നും മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ദീര്‍ഘകാലമായുള്ള മറ്റൊരു ആവശ്യമായിരുന്ന രാജധാനി എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കുക എന്ന ആവശ്യം ഇതുവരെ പരിഗണിക്കുകയയുണ്ടായില്ല . ഇതോടപ്പം തന്നെ ഈ പ്രശ്നവും ഗൗരവമായി പരിഗണിക്കണമെന്നും മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഈ കാര്യങ്ങളില്‍ അനഈ കാര്യങ്ങളില്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ വൈകാതെ തന്നെ സ്വീകരിക്കാമെന്ന് മന്ത്രി അറിയിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *