വനിത ശിശുവികസനവകുപ്പിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായ പരിശീലനം നല്‍കും : മന്ത്രി

Top News

തിരുവനന്തപുരം :വനിത ശിശുവികസന വകുപ്പിലെ ജീവനക്കാര്‍ക്ക് കാലാനുസൃതമായ പരിശീലനം നല്‍കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി നിരവധി പദ്ധതികളാണ് വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. ഇത്തരം പദ്ധതികള്‍ കാലാനുസൃതമായ പരിഷ്കരണങ്ങളോടെ സമയബന്ധിതമായി നടപ്പാക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള വകുപ്പിലെ അങ്കണവാടി പ്രവര്‍ത്തകര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് വിഷയാധിഷ്ഠിതവും നൂതനവുമായ തുടര്‍ പരിശീലനങ്ങള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പിന്‍റെ പൂജപ്പുരയിലെ സംസ്ഥാനതല പരിശിലീന കേന്ദ്രം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.ചിട്ടയായതും കാലാനുസൃതവുമായ പരിശീലനത്തിലൂടെ കാര്യക്ഷമമായി ജോലി നിര്‍വഹിക്കുന്നതിന് ജീവനക്കാരെ പ്രാപ്തമാക്കുന്നതിനാണ് 2.5 കോടി രൂപ ചെലവഴിച്ച് സംസ്ഥാനതല പരിശീലന കേന്ദ്രം സജ്ജമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *