വനിത ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയില്‍
ദക്ഷിണാഫ്രിക്കയ്ക്കു ജയം

Sports

ലക്നോ: അവസാന പന്തില്‍വരെ ആവേശം നിലനിര്‍ത്തിയ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. വനിതകളുടെ ട്വന്‍റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക 20ന് പരമ്പര സ്വന്തമാക്കി. അവസാന പന്തിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. ഷഫാലി വര്‍മ( 47), റിച്ചാ ഘോഷ് (44) എന്നിവരുടെ മികവില്‍ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റിന് 158 റണ്‍സ് നേടി. ലിസെലി ലീ (70), ലോറ വൂള്‍വാര്‍ഡറ്റ് (53 നോട്ടൗട്ട്) എന്നിവരുടെ മികവില്‍ ദക്ഷിണാഫ്രിക്ക 159 റണ്‍സിലെത്തി ലക്ഷ്യം കടന്നു. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 9 ഒമ്പത് റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. അരുദ്ധതി റെഡ്ഡി ആദ്യ നാലു പന്തു നന്നായി എറിഞ്ഞു. എന്നാല്‍ അഞ്ചാം പന്ത് നോബോളായത് കളി ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമാക്കി.

Leave a Reply

Your email address will not be published. Required fields are marked *