കാബൂള്‍: താലിബാന്‍ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെടേണ്ടതു വനിതകളാണെന്നു തെളിയിക്കുന്ന സംഭവ വികാസങ്ങളാണ് അഫ്ഗാനിസ്ഥാനില്‍നിന്ന് ഒരോ ദിവസവും പുറത്തുവരുന്നത്.വനിതാ ജീവനക്കാര്‍ക്ക് അഫ്ഗാനിസ്ഥാനിലെ വനിതാകാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ താലിബാന്‍ വിലക്കേര്‍പ്പെടുത്തി .
സംഭവത്തില്‍ പ്രതിഷേധിച്ചു മന്ത്രാലയത്തിനു സമീപം പ്രതിഷേധ പ്രകടനം നടത്താനാണു വനിത ഉദ്യോഗസ്ഥരുടെ തീരുമാനം.പുരുഷന്മാരെ മാത്രമാണ് ഇവിടേക്കു പ്രവേശിപ്പിക്കുന്നതെന്നു വകുപ്പിലെ ഒരു ഉദ്യോഗസ്ഥ മാധ്യമങ്ങളോടു പറഞ്ഞു. നാലു വനിതകളെയും കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നാണ് ജീവനക്കാരി മാധ്യമങ്ങളോടു പറഞ്ഞത്. സ്ത്രീകള്‍ക്ക് വീടാണ് സുരക്ഷിത ഇടമെന്ന് പ്രഖ്യാപിച്ച താലിബാന്‍ അവരെ മിക്ക ജോലിസ്ഥലങ്ങളില്‍നിന്നും തിരികെ അയയ്ക്കുകയാണ്. അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റെടുത്ത 19962001 കാലഘട്ടത്തില്‍ സ്ത്രീകളുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു.