തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആര്‍പിഎഫിന് കൈമാറി.