തിരുവനന്തപുരം :ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ച വനിതാകണ്ടക്ടറെ സ്ഥലംമാറ്റിയ കെഎസ്ആര്‍ടിസി അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ഉയരുന്നു.കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നത് പൊതുസമൂഹത്തിന് അറിവുള്ള കാര്യമാണ്. ഈ വനിതാ കണ്ടക്ടര്‍ ഇല്ലാത്ത കാര്യം ആരോപിച്ചു പ്രതിഷേധിച്ചതല്ല. നിരവധിതവണ ഹൈക്കോടതി തന്നെ കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്ന കാര്യത്തില്‍ ഇടപെട്ടിട്ടുണ്ട്. ജീവനക്കാരുടെ ദയനീയാവസ്ഥ പൊതുസമൂഹത്തിന് നന്നായി അറിയാവുന്ന കാര്യമാണ്.അതിനാല്‍ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി നിലവില്‍ ജോലിചെയ്യുന്ന ഡിപ്പോയിലേക്ക് തന്നെ മാറ്റണമെന്ന ആവശ്യം പൊതുജനങ്ങള്‍ക്കിടയില്‍ ശക്തമായിരിക്കയാണ്.വൈക്കം ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന അഖില എസ്.നായരെയാണ് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ ജനുവരി 11നായിരുന്നു ശമ്പളം കിട്ടാത്തതില്‍ പ്രതിഷേധിച്ച് അഖില ബാഡ്ജ് ധരിച്ചെത്തിയത്.കണ്ടക്ടറുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദയനീയാവസ്ഥ വലിയ ചര്‍ച്ചയാകുകയും ചെയ്തു.
കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് നടത്തിയ അന്വേഷണത്തില്‍ കണ്ടക്ടര്‍ അച്ചടക്കലംഘനം നടത്തിയതായി ബോധ്യപ്പെട്ടെന്നും ഭരണപരമായ സൗകര്യാര്‍ത്ഥം സ്ഥലംമാറ്റുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്.
പ്രതിഷേധം സര്‍ക്കാരിനെയും മാനേജ്മെന്‍റിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കെഎസ്ആര്‍ടിയുടെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.എന്നാല്‍ ഉപജീവനമാര്‍ഗത്തില്‍ നിന്ന് ശമ്പളം കിട്ടാത്തതിന്‍റെ പേരില്‍ പ്രതിഷേധിക്കുന്നത് എങ്ങനെ തെറ്റാകുമെന്നും അത് എങ്ങനെ അച്ചടക്കലംഘനമാകുംഎന്നുമാണ് ജനങ്ങള്‍ ചോദിക്കുന്നത്.
ദീര്‍ഘകാലം ശമ്പളം ഇല്ലാതാകുമ്പോഴുള്ള സ്വാഭാവിക പ്രതികരണമാണിത്. അതിനാല്‍ സ്ഥലമാറ്റം റദ്ദാക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.ചില രാഷ്ട്രീയ നീക്കങ്ങളും സ്ഥലം മാറ്റത്തിന് പിന്നില്‍ ഉണ്ടെന്ന് ചില സംഘടനകള്‍ ആരോപിക്കുന്നുണ്ട്.