കൊച്ചി : വധഗൂഢാലോചന ശ്രമക്കേസില്‍ തെളിവ് നശിപ്പിച്ചിട്ടില്ലെന്ന് ദിലീപിന്‍റെ എതിര്‍ സത്യവാങ്മൂലം.ഹൈക്കോടതിയിലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. മൊബൈല്‍ ഫോണില്‍ നിന്നും നീക്കം ചെയ്ത സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണെന്നും തനിക്കെതിരായ ദാസന്‍റെ മൊഴി വാസ്തവവിരുദ്ധമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് ദിലീപിന്‍റെ വിശദീകരണം. ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണെന്നും കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളതെന്നും ദിലീപ് കോടതിയെ അറിയിച്ചു.ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോറന്‍സിക് റിപോര്‍ട്ടും അന്വോഷണ ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യങ്ങളും ഉണ്ടെന്നും ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹൈക്കോടതിയെ ബോധിപ്പിച്ചു.
തന്‍റെ വീട്ടിലെ സഹായിയായിരുന്ന ദാസന്‍റെ മൊഴി വാസ്തവിരുദ്ധമായിരുന്നുവെന്ന് ദിലീപിന്‍റെ ഹര്‍ജിയില്‍ പറയുന്നു. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കോവിഡായിരുന്നു. ഈ വാദം സാധൂകരിക്കാന്‍ അഭിഭാഷകന്‍റെ കൊവിഡ് സര്‍ട്ടിഫിക്കറ്റും ദിലീപ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്